പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തീതുപ്പുന്ന പന്തുകള്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക നിലംപൊത്തുകയായിരുന്നു. മൂന്നു മുന്‍നിര വിക്കറ്റുകളടക്കം നാലു വിക്കറ്റുകളാണ് ഭുവി പോക്കറ്റിലാക്കിയത്. മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് (65), നിലവിലെ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിസ് (65) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയരെ മാന്യമായ സ്‌കോറിലെത്തിച്ചത്. ക്വിന്റണ്‍ ഡികോക്ക് (43), ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് (35) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി കളി ജയിക്കുകയെന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ തന്ത്രം. അതുകൊണ്ടു തന്നെ ടോസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അഞ്ചോവറിനുള്ളില്‍ തന്നെ ഇന്ത്യ തെളിയിച്ചു. രണ്ടു ഓപ്പണര്‍മാരുടേതടക്കം മൂന്നു വിക്കറ്റുകളാണ് ഇന്ത്യ അഞ്ചോവറിനകം പിഴുതത്.വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി കളി ജയിക്കുകയെന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ തന്ത്രം. അതുകൊണ്ടു തന്നെ ടോസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അഞ്ചോവറിനുള്ളില്‍ തന്നെ ഇന്ത്യ തെളിയിച്ചു. രണ്ടു ഓപ്പണര്‍മാരുടേതടക്കം മൂന്നു വിക്കറ്റുകളാണ് ഇന്ത്യ അഞ്ചോവറിനകം പിഴുതത്.